ആലക്കോട് പഞ്ചായത്തിൽ ഹോം ഡെലിവറിയുമായി കുടുംബശ്രീ

Posted on: August 19, 2021

തൊടുപുഴ : ഒറ്റ ഫോണ്‍ വിളിയില്‍ വീട്ടുപടിക്കല്‍ അവശ്യ വസ്തുക്കളെത്തിച്ച് കുടുംബശ്രീഅംഗങ്ങളുടെ സ്റ്റാര്‍ട്ട് അപ്പ് സംതൊടുപുഴ ആലക്കോട് പഞ്ചായത്തിലാണ് വ്യത്യസ്ത സേവനവുമായി കുടുംബശ്രീ അംഗങ്ങള്‍ രംഗത്തെത്തിയത്.

ആലക്കോട് സിഡിഎസിന്റെ നേതൃത്വത്തിലാണ് പഞ്ചായത്തിലെ 13 വാര്‍ഡുകളിലെ എഡിഎസുകളേയും കോര്‍ത്തിണക്കികുടുംബശ്രീ വനിതാ സൂക്ഷ്മമേഖലാ സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ തുടങ്ങിയത്. ഇതിനായി ഓരോ വാര്‍ഡ് തല എഡിഎസ് കളിലും മൂന്ന് മുതല്‍ ഏഴ് വരെ അംഗങ്ങളാണ്പ്രവര്‍ത്തിക്കുക. ഓരോ പ്രദേശത്തുള്ളവര്‍ക്കും സേവനം ലഭിക്കാന്‍ അതത് എഡിഎസ് സംരംഭകരെ വിളിച്ചാല്‍ മതി. വിളിക്കേ
ണ്ട് മൊബൈല്‍ നമ്പരുകള്‍ നല്‍കിയിട്ടുണ്ട്. ഇതില്‍ വിളിച്ച് ഓര്‍ഡര്‍ ചെയ്താല്‍ ഏതാനും മണി
ക്കൂറിനുള്ളില്‍ സാധനങ്ങളുമായി കുടുംബശ്രീ അംഗങ്ങള്‍ വീട്ടിലെത്തും.

വേഗത്തില്‍ എത്തിക്കുന്നതിന് ഇരുചക്രവാഹനങ്ങളാണ് സംരംഭകര്‍ ഉപയോഗിക്കുന്നത്. ആ
ലക്കോട് സിഡിഎസ് ഓഫീസാണ് പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നത്. ബില്ലിന് പുറമേ പത്ത്
രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കും, കുടുംബശ്രീ ഉത്പന്നങ്ങള്‍ക്ക് പുറമേ പൊതുവിപണിയില്‍ നിന്നും ഓര്‍ഡര്‍ അനുസരിച്ച്‌സാധനങ്ങളും വീടുകളില്‍ എത്തിച്ച് നല്‍കും.

കുടുംബശ്രീ വനിതാ അംഗങ്ങള്‍ തയാറാക്കിയ നിരവധി ഉത്പന്നങ്ങള്‍ കോവിഡ് മഹാമാരിയെത്തുടര്‍ന്ന് വിറ്റഴിക്കാനാവാതെ വന്നിരുന്നു. പ്രതിസന്ധിയിലായ കുടുംബശ്രീ അംഗങ്ങളെയും വനിതാ സംരംഭകരെയും സഹായിക്കുന്നതിനും കുടുതല്‍ആളുകളെ കുടുംബശ്രീയിലേക്ക് ആകര്‍ഷിക്കുന്നതിനുമാണ് ഹലോ കുടുംബശ്രീ ഹോം ഡെലിവറി സംരംഭം തുടങ്ങിയതെന്ന് സംഘാടകര്‍ പറഞ്ഞു. നൂറ് വനിതകള്‍ക്കെങ്കിലും തൊഴില്‍നല്‍കാനാകുമെന്നാണ് പ്രതീക്ഷി.

പഞ്ചായത്ത് പ്രസിഡന്റ് മിനിജെറി സംരംഭത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.

TAGS: Kudumbashree |