എസ്ബിഐ കമ്പ്യൂട്ടര്‍ കൈമാറി

Posted on: August 27, 2020

 

തൊടുപുഴ : കോവിഡ് വിവരശേഖരണത്തിനും വിശകലനത്തിനുമായി ജില്ലാ ആശുപത്രിയിലേക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ കമ്പ്യൂട്ടര്‍ സംഭാവന ചെയ്തു.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഇടുക്കി റീജണല്‍ മാനേജര്‍ മാര്‍ട്ടിന്‍ ജോസില്‍ നിന്നും ഡിഎംഒ ഡോ. എന്‍. പ്രിയ, തൊടുപുഴ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ഉമാദേവി എന്നിവര്‍ ചേര്‍ന്ന് കമ്പ്യൂട്ടര്‍ ഏറ്റുവാങ്ങി.

എസ്ബിഐ മാര്‍ക്കറ്റിംഗ് വിഭാഗം ചീഫ് മാനേജര്‍ വി.എസ്.സനുമോന്‍, മാനേജര്‍ അനീഷ്ണചെല്ലപ്പന്‍, കാരിക്കോട് ശാഖാ മാനേജര്‍ ജോര്‍ജ് മാത്യു, ആര്‍എംഒ. ഡോ. സി.ജെ.പ്രീതി, നഴ്‌സിംഗ് സൂപ്രണ്ട് അന്നമ്മ, ലേ സെക്രട്ടറി ഹാരീസ്, സ്റ്റാഫ് സെക്രട്ടറി കെ. ആര്‍. രഘു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുനില്‍ കുമാര്‍, ജഐച്ച്‌ഐ പി. ബിജു. എന്നിവര്‍ പ്രസംഗിച്ചു.

 

TAGS: SBI |