വാന്‍ ഇലക്ട്രിക് മോട്ടോ ബ്ലാസ്റ്റേഴ്സിന്റെ പാര്‍ട്‌നര്‍

Posted on: March 28, 2024

കൊച്ചി : ഇലക്ട്രിക് മൊബിലിറ്റി സ്റ്റാര്‍ട്ടപ്പായ വാന്‍ ഇലക്ട്രിക് മോട്ടോ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയുടെ ഇ-മൊബിലിറ്റി പാര്‍ട്‌നറായി. വാന്‍ ഇലക്ട്രിക് പുറത്തിറക്കിയ പുതിയ മൗണ്ടന്‍ ബൈക്ക് മോഡല്‍ ‘സ്റ്റെല്‍വിയൊ’ ബ്ലാസ്റ്റേഴ്‌സ് കോച്ച് ഇവാന്‍ വുകോമനോവിച് അവതരിപ്പിച്ചു. ഔദ്യോഗിക വിഡിയോ പ്രകാശനം ഇന്ത്യന്‍ പോര്‍ട്‌സ് ഗ്ലോബല്‍ എംഡി സുനില്‍ മുകുന്ദന്‍ നിര്‍വഹിച്ചു.