പാരിസ്ഥിതിക സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ക്ക് ഫെഡറല്‍ ബാങ്കിന് ആഗോള പുരസ്‌കാരം

Posted on: December 14, 2023

കൊച്ചി : പാരിസ്ഥിതിക സുസ്ഥിര മേഖലകളിലെ സേവനങ്ങള്‍ മുന്‍ നിറുത്തി ഫെഡറല്‍ ബാങ്കിന് രാജ്യാന്തര അംഗീകാരം ലഭിച്ചു. പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെക്കുന്ന ധനകാര്യ സ്ഥാപനങ്ങള്‍ക്ക് ലോക ബാങ്ക് ഗ്രൂപ്പിന്റെ ഇന്റര്‍നാഷനല്‍ ഫിനാന്‍സ് കോര്‍പറേഷന്‍ (ഐഎഫ് സി) നല്‍കുന്ന പുരസ്‌കാരമാണ് ഫെഡറല്‍ ബാങ്കിന് ലഭിച്ചത്. ആഗോളതലത്തില്‍ 258 ധനകാര്യ സ്ഥാപനങ്ങളെ പിന്തള്ളിയാണ് ഫെഡറല്‍ ബാങ്ക് ഒന്നാമതെത്തിയത്.

സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ മേഖലകളില്‍ നല്‍കിയ വായ്പാതുക, ഹരിതഗൃഹ വാതകങ്ങളുടെ ലഘൂകരണം എന്നീ വിഭാഗങ്ങളിലാണ് ഫെഡറല്‍ ബാങ്ക് ആഗോളതലത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത്.

ഇതുകൂടാതെ, പാരിസ്ഥിതിക മേഖലയിലെ ലക്ഷ്യങ്ങള്‍ കൈവരിച്ചതുമായി ബന്ധപ്പെട്ടതുള്‍പ്പെടെയുള്ള നാല് വിഭാഗങ്ങളിലെ പ്രകടനത്തിന് സൗത്ത് ഏഷ്യന്‍ മേഖലയിലെ മികച്ച ബാങ്കാവാനും ഫെഡറല്‍ ബാങ്കിന് സാധിച്ചു.

TAGS: Federak Bank |