ഇസാഫ് കോഓപറേറ്റീവിന് ഇന്റര്‍നാഷണല്‍ കോഓപ്പറേറ്റീവ് അലയന്‍സില്‍ അംഗത്വം

Posted on: April 12, 2023

കൊച്ചി : സഹകരണ സൊസൈറ്റികളുടെ ആഗോള കൂട്ടായ്മയായ ഇന്റര്‍നാഷനല്‍ കോഓപറേറ്റീവ് അലയന്‍സില്‍ ഇസാഫ് സ്വാശ്രയ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോഓപറേറ്റീവ് സൊസൈറ്റിക്ക് (ഇസ്മാകോ) അംഗത്വം ലഭിച്ചു. കേരളത്തില്‍ നിന്ന് ഈ അംഗീകാരം ലഭിക്കുന്ന രണ്ടാമത്തെ സഹകരണ സ്ഥാപനമാണ് ഇസ്മാകോ.

ഇസാഫ് സ്ഥാപകന്‍ കെ പോള്‍ തോമസിന്റെ നേതൃത്വത്തില്‍ തൃശ്ശൂര്‍ ആസ്ഥാനമായി 2011ല്‍ സ്ഥാപിതമായ ഇസാഫ് സ്വാശ്രയ മള്‍ട്ടിസ്റ്റേറ്റ് അഗ്രോ കോഓപറേറ്റീവിന് ഇന്ത്യയില്‍ ഒട്ടാകെ എട്ടു സംസ്ഥാനങ്ങളില്‍ സാന്നിത്യമുണ്ട്.

കഞ്ചിക്കോട് കിന്‍ഫ്ര വ്യവസായ പാര്‍ക്കില്‍ ഇസ്മാകോയ്ക്ക് സംഭരണ ശാലയും ധാന്യ സംസ്‌കരണ കേന്ദ്രവും വിവിധ കാര്‍ഷിക അനുബന്ധ പദ്ധതികളുമുണ്ട്.

 

 

TAGS: ESAF Bank |