സമ്മാനങ്ങളും വന്‍ ഡിസ്‌കൗണ്ട് ഓഫറുകളും ഒരുക്കി ലുലു മാളിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം

Posted on: March 4, 2023

കൊച്ചി : ലുലു മാളിന്റെ പത്താം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കമായി. ഇതോടനുബന്ധിച്ച് ലു
ലു ഹൈപ്പര്‍മാര്‍ക്കറ്റ്, ലുലു കണക്, ലുലു ഫാഷന്‍ സ്റ്റോര്‍ എന്നിവിടങ്ങളില്‍ ഉപഭോക്താക്കള്‍ക്കായി സമ്മാനങ്ങളും വന്‍ ഡിസ്‌കൗണ്ട് ഓഫറുകളുമാണ് ഒരുക്കിയിരിക്കുന്നത്.

ഇവിടെ നിന്നും ഷോപ്പ് ചെയ്യുന്നവര്‍ക്ക് ഓരോ മണിക്കൂറിലും സമ്മാനങ്ങള്‍ ലഭിക്കും. ഭക്ഷ്യ ഉല്‍പന്നങ്ങള്‍, ടിവി, മൊബൈല്‍, ലാപ്‌ടോപ്, ഫിജറേറ്റര്‍ അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് അന്‍പത് ശതമാനം വരെ ഡിസ്‌കൗണ്ട് ഉണ്ടാകും. തിരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലി കള്‍ക്ക് ബംപര്‍ സമ്മാനങ്ങളുണ്ട്.

ലുലു ഔട്ട് ലെറ്റുകളില്‍ നിന്ന് ആയിരം രൂപയ്‌ക്കോ അതിന് മുകളിലോ ഷോപ്പിംഗ് നടത്തുന്ന ഉപഭോക്താക്കള്‍ക്കാണ് സമ്മാന പദ്ധതിയില്‍ പങ്കെടുക്കാന്‍ കഴിയുക. പത്ത് ടാറ്റ ടിയാഗോ കാറുകള്‍, പത്ത് ടി വി എസ് ജൂപിറ്റര്‍ സ്‌കൂട്ടറുകള്‍, പത്ത് സ്വര്‍ണ നാണയങ്ങള്‍ തുടങ്ങി നിരവധി സമ്മാനങ്ങളാണ് ബംപര്‍ വിജയികള്‍ക്ക് സ്വന്തമാക്കാനാകുക.

 

TAGS: Lulu Mall Kochi |