ടേബ്ൾസ് ഫുഡ്‌സിന്റെ കോൾഡ് സ്റ്റോൺ ക്രീമറി ഔട്ട്‌ലെറ്റ് ലുലു മാളിൽ

Posted on: May 8, 2016
കൊച്ചി ലുലു മാളിൽ ടേബ്ൾസ് ഫുഡ്‌സ് കമ്പനി ആരംഭിച്ച ഇന്ത്യയിലെ ആദ്യ കോൾഡ് സ്‌റ്റോൺ ക്രീമറി ഔട്ട്‌ലെറ്റ് ലുലു ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ പദ്മശ്രീ എം. എ. യൂസഫലി ഉദ്ഘാടനം ചെയ്യുന്നു. ലുലു ഫോറക്‌സ് സിഇഒ അദീബ് അഹമ്മദ്, ലുലു ഗ്രൂപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടർ എം എ അഷറഫ് അലി, കഹാല ബ്രാൻഡ്‌സ് ഇന്റർനാഷനൽ ഓപ്പറേഷൻസ് വൈസ് പ്രസിഡന്റ് എഡ്ഡി ജിമെൻസ്, ടേബ്ൾസ് ഫുഡ് കമ്പനി സിഇഒ ഷഫീന യൂസഫലി തുടങ്ങിയവർ സമീപം.

കൊച്ചി : ലുലു ഗ്രൂപ്പിന്റെ ഫുഡ് ഡിവഷനായ ടേബ്ൾസ് ഫുഡ് കമ്പനി ഇന്ത്യയിലെ ആദ്യത്തെ കോൾഡ് സ്റ്റോൺ ക്രീമറി ഔട്ട്‌ലെറ്റ് കൊച്ചിയിലെ ലുലു മാളിൽ തുറന്നു. കോൾഡ് സ്റ്റോൺ ക്രീമറി ബ്രാൻഡിന്റെ മാതൃകമ്പനിയായ കഹാല ബ്രാൻഡ്‌സുമായിച്ചേർന്നാണ് ഉദാത്തമായ ഐസ്‌ക്രീം അനുഭവ വുമായി വിശ്വോത്തര സൂപ്പർ-പ്രീമിയം ഐസ്‌ക്രീം ബ്രാൻഡ് ഇന്ത്യയിലേയ്ക്കു വരുന്നത്.

വിദഗ്ധരായ മിക്‌സ് മാസ്റ്റർമാരുടെ ബ്ലെൻഡിംഗും ഫ്രഷും ഉയർന്ന ഗൂണനിലവാരമുള്ളതുമായ ഈ സൂപ്പർ പ്രീമിയം ഐസ്‌ക്രീം ബ്രാൻഡിലേയ്ക്ക് ഐസ്‌ക്രീം പ്രേമികളെ ആകർഷിക്കുന്ന പ്രധാന സവിശേഷത.

ഏറ്റവും മികച്ച ചേരുവകൾ ചേർത്താണ് അന്നന്നത്തേയ്ക്കുള്ള സൂപ്പർ-പ്രീമിയം ഐസ്‌ക്രീം കോൾഡ് സ്റ്റോൺ ക്രീമറിയിൽ ഉണ്ടാക്കുന്നത്. സ്‌റ്റോറിലുള്ള മൈനസ് 14 ഡിഗ്രിയിൽ തണുപ്പിച്ച ഗ്രാനെറ്റ് സ്റ്റോണിന്മേൽ വെച്ചാണ് ഈ ലോകോത്തര ഐസ്‌ക്രീം മിക്‌സ് ചെയ്‌തെടുക്കുന്നത്. ടീമംഗങ്ങൾ പാട്ടുപാടിക്കൊണ്ട് ഐസ്‌ക്രീം ബ്ലെൻഡു ചെയ്യുന്നതും കോൾഡ് സ്റ്റോണിനെ വ്യത്യസ്തമാക്കും.

Tablez-Food-Kochi-Inaug-Bigസവിശേഷ കോൾഡ് സ്റ്റോൺ സൃഷ്ടികൾക്കു പുറമെ സിഗ്നേചർ ഐസ്‌ക്രീം കേക്കുകൾ, മിൽക്ക് ഷേക്കുകൾ, സ്മൂത്തീസ്, സോർബേസ് എന്നിവയും കോൾഡ് സ്റ്റോൺ ക്രീമറിയിൽ ലഭ്യമാകും. വിവിധങ്ങളായ പഴങ്ങൾ, നട്ട്‌സ്, കാൻഡി, കേക്കുകൾ എന്നിവയുടെ അകമ്പടിയോടെ ഓർഡറനുസരിച്ച് തയാർ ചെയ്യുന്നതിനാൽ ഇവയെല്ലാം അതുല്യ അനുഭവമാകും പ്രദാനം ചെയ്യുക.

സാമൂഹ്യസേവനത്തിന്റെ ഭാഗമായി മേക്ക്-എ-വിഷ് ഫൗണ്ടേഷനുമായി ചേർന്ന് വിൽപ്പനയുടെ ഒരു നിശ്ചിത ശതമാനം തുക കോൾഡ് സ്റ്റോൺ ക്രീമറി ഫൗണ്ടേഷന് സംഭാവന ചെയ്യുമെന്നും ടേബ്ൾസ് ഫുഡ് കമ്പനി സിഇഒ ഷഫീന യൂസഫലി പറഞ്ഞു.

അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇന്ത്യയിലും ശ്രീലങ്കയിലുമായി 40 കോൾഡ് സ്റ്റോൺ ക്രീമറി ഔട്ട്‌ലെറ്റുകൾ തുറക്കാൻ കോൾഡ് സ്റ്റോൺ ക്രീമറിക്ക് പരിപാടിയുണ്ടെന്ന് കഹാല ബ്രാൻഡ്‌സ് ഇന്റർനാഷനൽ ഓപ്പറേഷൻസ് ആ്ൻഡ് ഡെവലപ്‌മെന്റ് വൈസ് പ്രസിഡന്റ് എഡ്ഡി ജിമെൻസ് പറഞ്ഞു