ലുലു മാളിൽ ഷോപ്പ് ആൻഡ് വിൻ മേള

Posted on: December 20, 2021

കൊച്ചി : ഈ ക്രിസ്തുമസ് പുതുവത്സര ആഘോഷം അടിപൊളിയാക്കാന്‍ ഷോപ് ആന്റ് വിന്‍ മേളയുമായി ലുലു മാള്‍. ജനുവരി 10 വരെ നീളുന്ന മേളയില്‍ 2500 രൂപക്ക് ഷോപ്പിംഗ് നടത്തുന്ന എല്ലാവര്‍ക്കും നറുക്കെടുപ്പില്‍ പങ്കാളികളാകാം.

തെരഞ്ഞെടുക്കപ്പെടുന്ന ഭാഗ്യശാലിക്ക് ടാറ്റ അല്‍ട്രോസ് കാര്‍ സമ്മാനമായി നേടാം. കൂടാതെ,ആറു പേര്‍ക്ക് മാരിയറ്റ് ഹോട്ടലില്‍ അവധിക്കാലം സൗജന്യമായി താമസിക്കാം. മറ്റ് അഞ്ചു പേര്‍ക്ക് സീക്കോ വാച്ചുകളും നേടാം.

നടന്‍ ആസിഫ് അലി ലുലു ഷോപ് ആന്റ് വിന്‍ ഉദ്ഘാടനം ചെയ്തു. സംവിധായകന്‍ മാത്തുക്കുട്ടി, രാജ് കലേഷ്, ലുലു ഓപ്പറേഷന്‍സ് ഹെഡ് വിഷ്ണു രഘുനാഥ്, സെക്യൂരിറ്റി മാനേജര്‍ ബിജു, ലോയല്‍റ്റി മാനേജര്‍ രാഹുല്‍ ദാസ് എന്നിവര്‍ സംബന്ധിച്ചു.

 

TAGS: Lulu Mall Kochi |