ലുലു സിഗ്‌നേച്ചര്‍ ക്ലബ് പ്രീമിയം അംഗത്വപദ്ധതി

Posted on: April 14, 2022

കൊച്ചി : ലുലു സിഗ്‌നേച്ചര്‍ ക്ലബ് എന്ന പേരില്‍ ഉപയോക്താക്കള്‍ക്കുള്ള പ്രീമിയം അംഗത്വ പദ്ധതിക്ക് തുടക്കമായി. നാല് വിഭാഗങ്ങളായി തിരിച്ചുള്ള പദ്ധതിയിലൂടെ പ്രീമിയം ബ്രാന്‍ഡ് ഉത്പന്നങ്ങള്‍ അടക്കമുള്ള വിലക്കിഴിവിനൊപ്പം ആകര്‍ഷകമായ സമ്മാനങ്ങളും ഓഫറുകളും അംഗങ്ങള്‍ക്ക് നേടാനാകും.

കൊച്ചി ലുലു മാളില്‍ നടന്ന ചടങ്ങില്‍ ലുലു ഗ്രൂപ്പ് ഇന്ത്യ സി.ഇ.ഒ ആന്‍ഡ് ഡയറക്ടര്‍ എം.എ. നിഷാദ്, നടി മഞ്ജു വാര്യര്‍ക്ക് ആദ്യ കാര്‍ഡ് നല്‍കി പദ്ധതി ഉദ്ഘാടനം ചെയ്തു.

ലുലു മാള്‍ ബിസിനസ് ഹെഡ് ഷിബു ഫിലിപ്‌സ് ചടങ്ങില്‍ പദ്ധതി വിശദീകരിച്ചു. കേരളത്തില്‍ കൊച്ചി ലുലു മാളിലാണ് ആദ്യത്തെ പ്രീമിയം മെമ്പര്‍ഷിപദ്ധതി ആരംഭിച്ചിരിക്കുന്നത്.

 

TAGS: Lulu Mall Kochi |