പരിസ്ഥിതി, സാമൂഹിക പ്രതിബദ്ധതാ റേറ്റിംഗില്‍ ഇസാഫ് ബാങ്കിന് നേട്ടം

Posted on: November 11, 2022

കൊച്ചി : പരിസ്ഥിതി, സാമൂഹിക, ഭരണനിര്‍വഹണ (ഇഎസ്ജി) ലക്ഷ്യങ്ങള്‍ നേടുന്നതില്‍ മികച്ച മുന്നേറ്റം നടത്തിയതിന് ഇസാഫ് സ്മോള്‍ ഫിനാന്‍സ് ബാങ്കിന് കെയര്‍ എഡ്ജ് റേറ്റിംഗ്സിന്റെ ഉയര്‍ന്ന ഇഎസ്ജി ഗ്രേഡ് ലഭിച്ചു. അഞ്ചില്‍ നാലു പോയിന്റുകളാണ് ഇസാഫ് നേടിയത്. കമ്പനികളുടെ പരിസ്ഥിതി സംരക്ഷണ നയങ്ങളും സാമുഹിക പ്രതിബദ്ധത, ഭരണനിര്‍വഹണ ലക്ഷ്യങ്ങളും എത്രത്തോളം പാലിക്കപ്പെടുന്നുണ്ടെന്ന് വിലയിരുത്തിയാണ് ഈ ഗ്രേഡിംഗ് നല്‍കുന്നത്. ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ട പരിസ്ഥിതി, സാമൂഹിക, ഭരണനിര്‍വഹണ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നാണ് വിലയിരുത്തപ്പെടുന്നത്. ലോകമൊട്ടാകെ കോര്‍പ്പറേറ്റ് രംഗത്ത് പുതിയ നിബന്ധനയായി വരുന്ന ഇഎസ്ജി കേരളത്തില്‍ പ്രചാരത്തിലായി വരുന്നതെയുള്ളൂ.

‘പരിസ്ഥിതി സൗഹൃദവും സുസ്ഥിരതയും ഉറപ്പുവരുത്തുന്നതിനും സാമ്പത്തിക ശാക്തീകരണത്തിനും സാക്ഷരതയ്ക്കുമായി വിവിധ പദ്ധതികള്‍ ഇസാഫ് വിജയകരമായി നടപ്പിലാക്കി വരുന്നുണ്ട്. തുടക്കം മുതല്‍ ഈ രംഗത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്ന ഇസാഫ് ബാങ്ക് ഈ നേട്ടത്തോടെ രാജ്യാന്തര തലത്തില്‍ ഇഎസ്ജി രംഗത്ത് ഉന്നത നിലവാരത്തിലേക്ക് ഉയര്‍ന്നിരിക്കുകയാണ്,’ ഇസാഫ് ബാങ്ക് എംഡിയും സിഇഒയുമായ കെ പോള്‍ തോമസ് പറഞ്ഞു.

ഇഎസ്ജി ലക്ഷ്യങ്ങളോട് നീതി പുലര്‍ത്താതെ ഇവ വ്യാജമായി അവകാശപ്പെടുന്ന പ്രവണത കോര്‍പ്പറേറ്റ് രംഗത്തുണ്ട്. ഗ്രീന്‍വാഷിംഗ് എന്ന ഈ പ്രവണതയ്ക്കെതിരെ ആഗോള ധനകാര്യ മേഖലയില്‍ ശക്തമായി രംഗത്തുള്ള ഗ്ലോബല്‍ അലയന്‍സ് ഫോര്‍ ബാങ്കിങ് ഓണ്‍ വാല്യൂസ് (ജിഎബിവി)ന്റെ പോരാട്ടത്തില്‍ ഇന്ത്യയിലെ മുന്‍നിര സോഷ്യല്‍ ബാങ്കായ ഇസാഫും പങ്കാളിയാണ്.

 

 

TAGS: ESAF Bank |