കാനറ ബാങ്ക് ചെല്ലാനത്തെ 333 കുടുംബങ്ങള്‍ക്ക് പച്ചക്കറിക്കിറ്റുകള്‍ നല്‍കി

Posted on: June 10, 2021

കൊച്ചി : കനറാ ബാങ്ക് സാമൂഹിക പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായി കടല്‍കയറ്റംമൂലം
കഷ്ടത അനുഭവിക്കുന്ന ചെല്ലാനത്തെ 333 കുടുംബങ്ങള്‍ക്ക് പച്ച ക്കറിക്കിറ്റുകള്‍ വിതരണം ചെയ്തു.
കൊച്ചി എം.എല്‍.എ. കെ.ജെ. മാക്‌സി ചടങ്ങ് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. കീഴില്ലം കര്‍ഷക സഹകരണ സംഘത്തില്‍ നിന്ന് ശേഖരിച്ച പച്ചക്കറികളാണ് കനറാ ബാങ്ക് വിതരണം ചെയ്തത്.

കനറാ ബാങ്ക് എറണാകുളം-റീജണല്‍ ഹെഡും ഡെപ്യൂട്ടി ജനറല്‍ മാനേജരുമായ അന്നമ്മ സൈമണ്‍ അഭിസംബോധന ചെയ്ത് സംസാരിച്ചു. കൃഷിവകുപ്പ് ജോയിന്റ് ഡയറക്ടര്‍ ടെസി എബ്രഹാം, അസിസ്റ്റന്റ് ഡയറക്ടര്‍ സെറീന ഫിലിപ്പ്, അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ ഷൈല,കനറാ ബാങ്ക് മാനേജര്‍ മനോഹരന്‍, സീനിയര്‍ മാനേജര്‍ ഷാജോലോബോ എന്നിവരും സന്നിഹിതരായിരുന്നു.

 

TAGS: Canara Bank |