കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് വിതരണം ചെയ്തു

Posted on: August 17, 2020

കാക്കനാട് : കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച കാര്‍ഷിക ആനുകൂല്യങ്ങളുടെ ഭാഗമായി ക്ഷീര കര്‍ഷകര്‍ക്ക് നല്കുന്ന കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ വിതരണ ഉദ്ഘാടനം കാനറാ ബാങ്ക് കാക്കനാട് ബ്രാഞ്ച് മാനേജര്‍ മുഹമ്മദ് ഷറീഫ് ഷീര കര്‍ഷകനായ എ .ആര്‍ . ഷാജിക്ക് നല്കി നിര്‍വ്വഹിച്ചു. കാനറാ ബാങ്ക് കാക്കനാട് ശാഖയില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങില്‍ ചിറ്റേത്തുകരക്ഷീരസംഘം പ്രസിഡന്റ് എം.എന്‍. ഗിരി, ക്ഷീര വികസന വകുപ്പ് ഇടപ്പള്ളി സ്റ്റോക്ക് ഡവലപ്‌മെന്റ് ആഫീസര്‍ ജെ. ഷമ, ലത ജോണി എന്നിവര്‍ പങ്കെടുത്തു.

160000 (ഒരു ലക്ഷത്തി അറുപതിനായിരം) രൂപ വരെ പ്രവര്‍ത്തന മൂലധനമായി ഈടില്ലാതെ ബാങ്കില്‍ നിന്ന് ക്ഷീര കര്‍ഷകര്‍ക്ക് വായ്പ ലഭിക്കുന്ന പദ്ധതിയാണിത്. കാനറാബാങ്ക് ചിറ്റേത്തുകര ക്ഷീര സംഘത്തിലെ കര്‍ഷകര്‍ക്കാണ് കാര്‍ഡുകള്‍ നല്കിയത്. സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാന സര്‍ക്കാരും ക്ഷീര വികസന വകുപ്പും സംയുക്തമായാണ് പദ്ധതികള്‍ നടപ്പാക്കുന്നത്.