ശരിയായ ബിസിനസ് കാഴ്ചപ്പാട് അനിവാര്യം

Posted on: May 9, 2015

KMA-SME-Seminar-big

കൊച്ചി: ചെറുകിടഇടത്തരം വ്യവസായ രംഗത്തെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ കേരളാ മാനേനെജ്‌മെന്റ് അസോസിയേഷൻ ( കെ എം എ ) ഏകദിന സെമിനാർ സംഘടിപ്പിച്ചു. പനമ്പിള്ളി നഗറിലെ മാനെജ്‌മെന്റ് ഹൗസിൽ നടന്ന സെമിനാറിൽ സ്‌റ്റെർലിങ്ങ് ഗ്രൂപ്പ് എം ഡി ശിവദാസ് ബി മേനോൻ മുഖ്യാതിഥിയായിരുന്നു. പുതു സംരംഭകർക്ക് തങ്ങൾ ചെയ്യാനുദ്ദെശിക്കുന്ന ബിസിനസിനെ കുറിച്ച് വ്യക്തമായ കാഴ്ച്ചപ്പാട് ഉണ്ടാകണമെന്ന് അദ്ദേഹം പറഞ്ഞു. ബിസിനസിൽ വിജയിക്കനമെങ്കീൽ കാലത്തിനൊത്ത മാറ്റം വേണമെന്നും മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയാറാകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുതുതായി ആരംഭിച്ച സിസിൽ റീട്ടെയിൽ മാനേജ്‌മെന്റ്‌റ് െ്രെപവറ്റ് ലിമിറ്റഡ് ശിവദാസ് മേനോൻ ഉദ്ഘാടനം ചെയ്തു.

തുടർന്ന് ചെറുകിട ഇടത്തരം വ്യവസായ രംഗത്തെ ഫണ്ടിംഗ് സാദ്ധ്യതകൾ, നിയമപരമായ സംരക്ഷണം,അനുഭവം പങ്കുവയ്ക്കലും പ്രചോദനവും തുടങ്ങിയ വിഷയങ്ങളിൽ സാങ്കേതിക സെഷനുകൾ നടന്നു. കെ.എം.എ മുൻ പ്രസിഡന്റ് എസ് രാജ്‌മോഹൻ നായർ അധ്യക്ഷത വഹിച്ചു. സിഡ്ബി ഡെപ്യൂട്ടി ജനറൽ മാനേജർ എ സി സാഹു, യൂണിയൻ ബാങ്ക് ടെക്‌നിക്കൽ മാനേജർ സിറിൽ സക്കറിയാസ് മോസേസ്, പ്രമോട്ടർ ജോമോൻ ജോസഫ്, നിർമല ലില്ലി, വിവേക് കൃഷ്ണ ഗോവിന്ദ് തുടങ്ങിയവർ സംസാരിച്ചു.