ടാറ്റാ മോട്ടോഴ്‌സ് റൈറ്റ്‌സ് ഇഷ്യുവിന് ഓവർ സബ്‌സ്‌ക്രിപ്ഷൻ

Posted on: May 3, 2015

Tata-Motors-showroom-big

മുംബൈ : ടാറ്റാ മോട്ടോഴ്‌സിന്റെ അവകാശ ഓഹരി ഇഷ്യുവിന് 1.25 മടങ്ങ് സബ്‌സ്‌ക്രിപ്ഷൻ ലഭിച്ചു. ഏപ്രിൽ 17 ന് ആരംഭിച്ച അവകാശ ഇഷ്യു മെയ് രണ്ടിനാണ് സമാപിച്ചത്. അവകാശ ഇഷ്യുവിലൂടെ 7,500 കോടി രൂപ സമാഹരിക്കാനാണ് ടാറ്റാ മോട്ടോഴ്‌സ് ലക്ഷ്യമിട്ടിരുന്നത്. ഓഹരി ഒന്നിന് 450 രൂപ പ്രകാരം 15.06 കോടി ഓഹരികളും 271 രൂപ മുഖവിലയുള്ള 2.65 കോടി ഡിവിആർ ഓഹരികളുമാണ് അവകാശ ഇഷ്യുവിൽ വില്പന നടത്തിയത്.

ഇഷ്യുവിൽ സമാഹരിച്ച തുകയിൽ നോൺകൺവെർട്ടബിൾ ഡിബഞ്ചറുകളുടെ ബൈബാക്ക് ഉൾപ്പടെ ബാധ്യതകൾ കുറയ്ക്കാനാണ് 4,000 കോടി രൂപ വിനിയോഗിക്കും. ഇതുവഴി 400 കോടി രൂപയുടെ പലിശബാധ്യത ഒഴിവാക്കാനാകും.