കെഎംഎ സെമിനാർ മെയ് 8 ന്

Posted on: May 2, 2015

KMA-logo-big

കൊച്ചി : ചെറുകിട-ഇടത്തരം വ്യവസായരംഗത്തെ സാധ്യതകളും വെല്ലുവിളികളും എന്ന വിഷയത്തിൽ കേരള മാനേജ്‌മെന്റ് അസോസിയേഷൻ (കെഎംഎ) മെയ് 8 ന് സെമിനാർ സംഘടിപ്പിക്കും. പനമ്പിള്ളി നഗറിലെ മാനേജ്‌മെന്റ് ഹൗസിൽ നടക്കുന്ന സെമിനാറിൽ നാളികേര വികസന ബോർഡ് ചെയർമാൻ ടി. കെ. ജോസ് മുഖ്യാതിഥിയായിരിക്കും. സ്‌റ്റെർലിംഗ് ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടർ ശിവദാസ് ബി മേനോൻ മുഖ്യപ്രഭാഷണം നടത്തും.

തുടർന്ന് ചെറുകിട – ഇടത്തരം വ്യവസായരംഗത്തെ ഫണ്ടിംഗ് സാധ്യതകൾ, നിയമപരമായ സംരക്ഷണം, അനുഭവം പങ്കുവയ്ക്കലും പ്രചോദനവും തുടങ്ങിയ സെഷനുകൾ നടക്കുമെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടർ ക്യാപ്റ്റൻ കെ. സി. സിറിയക്ക് പറഞ്ഞു.

എസ്. ഗുണശേഖരൻ (മുൻ സിജിഎം സിഡ്ബി), വി. കെ. ആദർശ് (ടെക്‌നിക്കൽ മാനേജർ യുബിഐ), ഹിരൺദാസ് കെ.എം. (കെഎഫ്‌സി എറണാകുളം), ബിജുമോൻ കെ.ടി, എസ്. ആർ. നായർ (ഡയറക്ടർ മെന്റർഗുരു), നിമ്മി ജെ. ചാക്കോള (ചാക്കോളാസ് ഡെക്കറേറ്റീവ്), പ്രണവ് കുമാർ സുരേഷ് (സിഇഒ സ്റ്റാർട്ടപ്പ് വില്ലേജ്), അഡ്വ. ബിനോയ് കെ. കടവൻ എന്നിവർ പ്രസംഗിക്കും.

ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സെമിനാറിൽ പങ്കെടുക്കാനാകും. രജിസ്‌ട്രേഷൻ ഫീസില്ല. 0484 2317917, 2317966 എന്ന നമ്പറുകളിലോ [email protected] എന്ന ഇമെയിൽ വിലാസത്തിലോ രജിസ്റ്റർ ചെയ്യാവുന്നതാണ്.