ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്ക് കുറച്ചു

Posted on: May 2, 2015

Bank-of-India-HO-big

ന്യൂഡൽഹി : ബാങ്ക് ഓഫ് ഇന്ത്യ പലിശനിരക്കിൽ 0.25 ശതമാനം കുറവ് വരുത്തി. അടിസ്ഥാന വായ്പാനിരക്ക് നിലവിലുള്ള 10.20 ശതമാനത്തിൽ 9.95 ശതമാനമായിട്ടാണ് കുറവ് വരുത്തിയത്. പുതുക്കിയ നിരക്ക് മെയ് 4 മുതൽ പ്രാബല്യത്തിൽ വരും.

ഏപ്രിൽ ഏഴിന് റിസർവ് ബാങ്ക് നിരക്ക് കുറച്ചശേഷം എസ് ബി ഐ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്ക് തുടങ്ങി നിരവധി ബാങ്കുകൾ 0.15 ശതമാനം മുതൽ 0.25 വരെ കുറവ് വരുത്തിയിരുന്നു.