നേപ്പാളിൽ നിന്ന് ഒരു ലക്ഷം ഇന്ത്യക്കാർ മടങ്ങി

Posted on: May 1, 2015

Nepal-Que-for-food-Big

കാഠ്മണ്ഡു : ഭൂചലനം തകർത്ത നേപ്പാളിൽ നിന്ന് ഒരു ലക്ഷത്തോളം ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങി. മരണസംഖ്യ 5,500 കഴിഞ്ഞു. ചുരുങ്ങിയത് 11,000 ലേറെപ്പേർക്ക് പരിക്കേറ്റിട്ടുണ്ട്. 70,000 ലേറെ വീടുകൾ തകർന്നതായാണ് പ്രാഥമിക വിലയിരുത്തൽ. 14 ലക്ഷം ജനങ്ങളെ ഭൂചലനം ബാധിച്ചു.

ഭക്ഷണത്തിനും വെള്ളത്തിനും വേണ്ടിയുള്ള നീണ്ട ക്യു ഇപ്പോൾ കാഠ്മണ്ഡുവിലെ പതിവ് കാഴ്ചയാണ്. ഏതാനും ആഴ്ചകൾ കൂടി രക്ഷാപ്രവർത്തനം തുടരേണ്ടിവരുമെന്നാണ് നേപ്പാൾ ഗവൺമെന്റിന്റെ കണക്കുകൂട്ടൽ.