നേപ്പാൾ ഭൂചലനം : കേരളം കൺട്രോൾ റൂം തുറന്നു

Posted on: April 27, 2015

K.-C.-Joseph-Minister--Big

തിരുവനന്തപുരം : നേപ്പാൾ ഭൂകമ്പത്തിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിർദ്ദേശാനുസരണം ന്യൂഡൽഹിയിലെ കേരളാ ഹൗസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നതായി നോർക്ക മന്ത്രി കെ.സി. ജോസഫ് അറിയിച്ചു.

നേപ്പാളിൽ കുടുങ്ങിപ്പോയ മലയാളികളിൽ 30 പേർ വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തി. അവരിൽ 28 പേർ കേരളാ ഹൗസിൽ തങ്ങുകയാണ്. കോഴിക്കോട് മെഡിക്കൽ കോളജിൽ നിന്നുള്ള രണ്ട് ഡോക്ടർമാരെ നേപ്പാളിൽ കാണാതായതായി റിപ്പോർട്ടുകളുണ്ട്.

രക്ഷാപ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മന്ത്രി കെ. സി. ജോസഫ് ഡൽഹിക്ക് പോകും. കേന്ദ്ര മന്ത്രി സുക്ഷമ സ്വരാജുമായി ചർച്ച നടത്തും.

കൺട്രോൾ റൂം നമ്പർ : 011 30 411 411.
ഇ-മെയിൽ : [email protected]
നോർക്ക ഹെൽപ്പ്‌ലൈൻ നമ്പർ : 1800 4253 939