നേപ്പാൾ ദുരന്തം മരണസംഖ്യ 3,200 കവിഞ്ഞു

Posted on: April 27, 2015

Relief-Camps-Big-A

കാഠ്മണ്ഡു : ദുരന്തമുണ്ടായി 45 മണിക്കൂർ പിന്നിടുമ്പോൾ മരണസംഖ്യ 3,200 കവിഞ്ഞതായി നേപ്പാൾ ഗവൺമെന്റ് സ്ഥിരീകരിച്ചു. ഇന്നു രാവിലെ 6.09 നും ശക്തമായ തുടർചലനമുണ്ടായി. ഇനിയും ധാരാളം പേർ തകർന്ന കെട്ടിടാവശിഷ്ടങ്ങളിൽ കുടുങ്ങിക്കിടപ്പുണ്ട്. കനത്ത മഴ രക്ഷാപ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

15,000 ത്തോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. പതിനായിരക്കണക്കിന് ആളുകൾ ഭവനരഹിതരായിട്ടുണ്ട്. ജലവിതരണം നിലച്ചത് ജനങ്ങളെ വല്ലാതെ വലച്ചിട്ടുണ്ട്. ഹോട്ടലുകളും വ്യാപാരസ്ഥാപനങ്ങളും തകർന്നതോടെ ഭക്ഷണവിതരണത്തെയും ബാധിച്ചിട്ടുണ്ട്. വ്യോമസേന 1935 പേരെ ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്നു.

രക്ഷാപ്രവർത്തനങ്ങൾ വിലയിരുത്താൻ ദേശീയ ദുരന്ത നിവാരണ സേന തലവൻ ഒ.പി. സിംഗ് കാഠ്ണ്ഡുവിൽ എത്തിയിട്ടുണ്ട്. ജർമ്മനി, അമേരിക്ക, ഫിലിപ്പൈൻസ്, ചൈന തുടങ്ങിയ രാജ്യങ്ങൾ നേപ്പാളിലേക്ക് ദുരിതാശ്വാസ പ്രവർത്തകരെ അയച്ചിട്ടുണ്ട്.