നേപ്പാൾ മരണസംഖ്യ 7,500 കടന്നു

Posted on: May 3, 2015

Nepal-Help-boardകാഠ്മണ്ഡു : ഭൂചലനത്തിന് ശേഷം 8 ദിവസം പിന്നിടുമ്പോൾ മരണസംഖ്യ 7,500 പിന്നിട്ടു. ഇത്രയുമോ ഇതിൽ അധികമോ പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടപ്പുള്ളതായി ഇന്റർനാഷണൽ റെഡ്‌ക്രോസ് സംശയിക്കുന്നു. 15,000 ൽ അധികം പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ഇന്ത്യക്കാർ ഉൾപ്പടെ 54 വിദേശികൾ മരണമടഞ്ഞവരിൽ ഉൾപ്പെടുന്നു. നൂറോളം വിദേശികളെ കാണാതായിട്ടുണ്ട്. സിന്ധുപാൽചൗക്കിൽ മാത്രം 40,000 വീടുകൾ തകർന്നതായി റെഡ്‌ക്രോസ് അറിയിച്ചു.