കൽപന സോഫ്റ്റ്‌വേറുമായി എൻസിആർ

Posted on: April 17, 2015

NCR-Kalpana-software-launchകൊച്ചി : ബാങ്ക് എടിഎമ്മുകൾ പരിഷ്‌കരിക്കാനുതകുന്ന  കൽപ്പന സോഫ്റ്റ്‌വേർ എൻസിആർ കോർപറേഷൻ അവതരിപ്പിച്ചു. എടിഎം ശൃംഖലയുടെ സുസ്ഥിര പ്രവർത്തനത്തിന് സഹായകമായ വിദൂര നിയന്തിത സംവിധാനവും ഉൾപ്പെടുന്ന ക്ലൗഡ് അധിഷ്ഠിത സോഫ്റ്റ്‌വേർ ആണിത്.

രാജ്യത്തെ മുഴുവൻ ജനങ്ങളെയും ബാങ്കിംഗ് ഉപയോക്താക്കളാക്കാനുള്ള സർക്കാർ നയത്തിനു മികച്ച പിന്തുണ നൽകാൻ കൽപ്പന സോഫ്റ്റ്‌വേറിന് കഴിയുമെന്ന് എൻസിആർ ഇന്ത്യ എംഡി നവ്‌റോസ് ദസ്തർ പറഞ്ഞു. അക്കൗണ്ടിൽ നുഴഞ്ഞുകയറുന്ന അട്ടിമറിക്കാരെ പ്രതിരോധിക്കുന്ന ഈ സോഫ്റ്റ്‌വേർ ഉപയോഗിച്ചാൽ പ്രവർത്തനച്ചെലവിൽ 40 ശതമാനം കുറവുണ്ടാകുമെന്ന് ഏഷ്യ,പസഫിക് മേഖലയുടെ ചാർജുള്ള എൻസിആർ ഫിനാൻഷ്യൽ സർവീസസ് മാർക്കറ്റിംഗ് ആൻഡ് സൊല്യൂഷൻസ് മാനേജ്‌മെന്റ് ഡയറക്ടർ മാത്യു ഹീപ് ചൂണ്ടിക്കാട്ടി.

നിലവിലെ പിസി അധിഷ്ഠിത എടിഎമ്മുകളേക്കാൾ ഏറെ ക്ഷമതയുള്ളതും പ്രവർത്തിപ്പിക്കാൻ കൂടുതൽ സുഗമവുമായ ആൻഡ്രോയ്ഡിലുള്ള വലുപ്പം കുറഞ്ഞ എടിഎമ്മുകളും എൻസിആർ കോർപറേഷൻ അവതരിപ്പിച്ചു. 10 ഇഞ്ചിന്റെ ടച്ച് സ്‌ക്രീനാണ് ഇതിനുള്ളത്.