ബിടിഐ പേമെന്റ്‌സിന് 3000 ഇന്ത്യ 1 എടി എമ്മുകൾ

Posted on: December 23, 2015

India-1-ATM-big

കൊച്ചി : ബാങ്ക്‌ടെക്ക് ഗ്രൂപ്പിന്റെയും ഐസിഐസിഐ വെഞ്ചേഴ്‌സിന്റെയും സംയുക്ത സംരംഭമായ ബിടിഐ പേമെന്റ്‌സ് 3000 ഇന്ത്യ 1 വൈറ്റ് ലേബൽ എടിഎമ്മുകൾ സ്ഥാപിച്ചു. 2016 മാർച്ച് 16 നകം പൂർത്തീകരിക്കേണ്ടതായിരുന്നു 3000 ഇന്ത്യ 1 എടിഎമ്മുകൾ നിശ്ചയിച്ച സമയത്തിന് മുമ്പേ സ്ഥാപിച്ചതോടെ വൈറ്റ് ലേബൽ എടിഎം വിഭാഗത്തിൽ വിപണി നേതൃത്വം ബിടിഐ പേമെന്റ്‌സിനായി. കമ്പനി സ്ഥാപിച്ച എടിഎമ്മുകളിൽ 90 ശതമാനവും അർധ നഗര, ഗ്രാമീണ വിപണികളിലാണ്.

നടപ്പു ധനകാര്യ വർഷത്തിൽ 1700 ലേറെ എടിഎമ്മുകൾ സ്ഥാപിച്ച് രാജ്യത്തെ ബാങ്കിംഗ് വ്യവസായത്തിൽ ആദ്യത്തെ അഞ്ച് എടിഎം സ്ഥാപന കമ്പനികളിൽ ഇടം കണ്ടെത്താൻ ബിടിഐക്ക് കഴിഞ്ഞു. കേരളം, തമിഴ്‌നാട്, കർണ്ണാടക തുടങ്ങി എട്ട് സംസ്ഥാനങ്ങളിലായി 150 ജില്ലകളിലും 27000 ലേറെ ഗ്രാമങ്ങളിലും ബിടിഐക്ക് സാന്നിധ്യമുണ്ട്. ഓരോ മാസവും അമ്പത് ലക്ഷത്തോളം ഗ്രാമീണ ഉപഭോക്താക്കൾക്കാണ് ബിടിഐ സേവനമെത്തിക്കുന്നത്.

മികച്ച പങ്കാളിത്ത ശ്യംഖലയുടെ പിൻബലത്തിൽ 2017 മാർച്ചിന് മുമ്പ് 9000 എടിഎമ്മുകളെന്ന ലക്ഷ്യം കൈവരിക്കാനാകുമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യ 1 എടിഎം എന്ന് ബിടിഐ പേമെന്റ്‌സ് ചീഫ് എകിസിക്യുട്ടീവ് ഓഫീസറും മാനേജിംഗ് ഡയറക്ടറുമായ കെ. ശ്രീനിവാസ് പറഞ്ഞു.