എൻസിആർ എടിഎം പ്ലാന്റ് മാർച്ചിൽ തുറക്കും

Posted on: December 18, 2014

NCR-Atm-Big

എൻസിആർ കോർപറേഷൻ ചെന്നൈയിൽ സ്ഥാപിക്കുന്ന എടിഎം നിർമാണ പ്ലാന്റിൽ 2015 മാർച്ചോടെ വാണിജ്യോത്പാദനമാരംഭിക്കും. 100 മില്യൺ ഡോളറാണ് മുതൽ മുടക്ക്. പ്ലാന്റ് പൂർത്തിയാകുന്നതോടെ പുതുച്ചേരിയിൽ നിന്ന് ഉത്പാദനം പൂർണമായും ചെന്നൈയിലേക്ക് മാറ്റും.

ഇന്ത്യയിലെ എടിഎം വിപണിയിൽ എൻസിആറിന് 44 ശതമാനം വിപണിവിഹിതമുണ്ട്. നിലവിൽ 1.60 ലക്ഷം എടിഎമ്മുകളാണ് രാജ്യത്തുള്ളത്. 2018 ൽ ഇന്ത്യയിലെ എടിഎമ്മുകളുടെ എണ്ണം നാല് ലക്ഷമായി ഉയരുമെന്നാണ് വിലയിരുത്തൽ.