എൻ സി ആർ 15,000 എടിഎമ്മുകൾ സ്ഥാപിക്കും

Posted on: September 10, 2016

ncr-automated-teller-machin

മുംബൈ : ഓട്ടോമേറ്റഡ് ടെല്ലർ മെഷീൻ നിർമാതാക്കളായ എൻ സി ആർ കോർപറേഷൻ നടപ്പു സാമ്പത്തികവർഷം 15,000 എടിഎമ്മുകൾ സ്ഥാപിക്കും. 2.2 ലക്ഷം എടിഎമ്മുകളാണ് ഇന്ത്യയിലുള്ളത്. എൻ സി ആറിന് 48 ശതമാനം വിപണിവിഹിതമുണ്ടെന്ന് മാനേജിംഗ് ഡയറക്ടർ നവറോസ് ദാസ്തൂർ പറഞ്ഞു.

ജൻധൻ അക്കൗണ്ടുകളുടെ വർധന എടിഎം ഇടപാടുകളും വർധിക്കാൻ ഇടയാക്കിയിട്ടുണ്ട്. സാമ്പത്തിക വർഷത്തിന്റെ അവസാന ക്വാർട്ടറിലാണ് (ജനുവരി-മാർച്ച്) ബാങ്കുകൾ കൂടുതലായി എടിഎമ്മുകൾ ആരംഭിക്കുന്നത്. റീട്ടെയ്ൽ മേഖലയിൽ ബർഗർകിംഗ് പോലുള്ള 22 ഗ്ലോബൽ ബ്രാൻഡുകളുടെ ഇൻവെൻട്രി മാനേജ്‌മെന്റ്, ബാക്ക്എൻഡ് ഓപറേഷൻ പ്രവർത്തനങ്ങൾക്ക് എൻ സി ആർ ധാരണയിലെത്തിയിട്ടുണ്ടെന്നും അദേഹം കൂട്ടിച്ചേർത്തു.