ആനന്ദ് സിൻഹ കെകെആർ ഇൻഡസ്ട്രി അഡൈ്വസർ

Posted on: April 10, 2015

Anand-Sinha-RBI-Deputy-Gove

മുംബൈ : റിസർവ് ബാങ്കിന്റെ മുൻ ഡെപ്യൂട്ടി ഗവർണർ ആനന്ദ് സിൻഹയെ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ കെകെആറിന്റെ ഇൻഡസ്ട്രി അഡൈ്വസറായി നിയമിച്ചു. നിയമസ്ഥാപനമായ അമർചന്ദ് & മംഗൾദാസിന്റെ അഡൈ്വസർ പദവിയും വഹിക്കുന്നുണ്ട്.

കഴിഞ്ഞ ജനുവരിയിലാണ് 37 വർഷത്തെ സേവനത്തിനു ശേഷം സിൻഹ ആർബിഐയിൽ നിന്നും വിരമിച്ചത്. വാണിജ്യബാങ്കുകളുടെയും ബാങ്കിംഗ് ഇതര സ്ഥാപനങ്ങളുടെയും ചുമതലയാണ് വഹിച്ചിരുന്നത്. എൻബിഎഫ്‌സി ബിസിനസുള്ള കെകെആറിന് സിൻഹയുടെയ സേവനം വിലപ്പെട്ടതാണെന്ന് കെകെആർ സിഇഒ സഞ്ജയ് നയ്യാർ പറഞ്ഞു.