ആയുർവേദത്തെ ശക്തിപ്പെടുത്താൻ കെഎസ്‌ഐഡിസി

Posted on: April 9, 2015

KSIDC-Ayur-meet-Big

കൊച്ചി : ആയുർവേദ ചികിത്സാ രീതികൾ സംബന്ധിച്ച് ആധികാരിക രേഖകൾ തയാറാക്കാൻ കെഎസ്‌ഐഡിസി രംഗത്ത്. പദ്ധതിയുടെ മെന്ററാകാൻ മണിപ്പാൽ സർവകലാശാല നാഷണൽ റിസേർച്ച് പ്രഫസറായ ഡോ. എം.എസ്. വല്യത്താൻ മുന്നോട്ടുവന്നിട്ടുണ്ട്. ആയുർവേദത്തെയും മറ്റ് പാരമ്പര്യ ചികിത്സാരീതികളെയും ശക്തിപ്പെടുത്താൻ രൂപം നൽകിയിട്ടുള്ള കർമ്മപദ്ധതികളെപ്പറ്റി ലോകാരോഗ്യ സംഘടനയുടെ പ്രതിനിധി ഡോ. കിം സുങ് ചോൾ യോഗത്തിൽ വിശദീകരിച്ചു.

കെഎസ്‌ഐഡിസി ചെയർമാൻ ടി.കെ.എ. നായർ യോഗത്തിൽ അധ്യക്ഷത വഹിച്ചു. കെഎസ്‌ഐഡിസി എംഡി ഡോ. എം. ബീന, എക്‌സിക്യൂട്ടീവ് ഡയറക്ടർ ബി. ജ്യോതികുമാർ എന്നിവർ പ്രസംഗിച്ചു. കോട്ടയ്ക്കൽ ആര്യവൈദ്യശാല, ആര്യവൈദ്യ ഫാർമസി, വൈദ്യരത്‌നം, ലെഓറിയൽ, സാമി ലാബ്‌സ്, നാഗാർജുന, കേരള ആയുർവേദ, ധാത്രി, ശ്രീധരീയം, പുനർനവ തുടങ്ങിയ സ്ഥാപനങ്ങളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.