ഇൻഡിഗോ പൈലറ്റുമാർക്ക് ബോണസ്

Posted on: April 7, 2015

Indigo-Airlines-big

മുംബൈ : ഇൻഡിഗോ പൈലറ്റുമാർക്കും കാബിൻ ക്രൂവിനും സാലറി ബോണസ് പ്രഖ്യാപിച്ചു. വാർഷിക ശമ്പളത്തിന്റെ അഞ്ച് ശതമാനം വരുന്ന തുകയാണ് ബോണസായി ലഭിക്കുന്നത്. ഏപ്രിൽ മാസത്തെ ശമ്പളത്തോടെ ബോണസ് നൽകും. തുടർച്ചയായി അഞ്ചാം വർഷമാണ് പൈലറ്റുമാർക്കും കാബിൻ ക്രൂവിനും ബോണസ് നൽകുന്നത്.

1,300 പൈലറ്റുമാരും 2,300 കാബിൻ ക്രൂവും ഉൾപ്പടെ 10,500 ജീവനക്കാരാണ് ഇൻഡിഗോയിലുള്ളത്. 93 എയർബസ് എ320 വിമാനങ്ങളാണ് ഇൻഡിഗോ ഫ്‌ലീറ്റിലുള്ളത്. 2013-14 ൽ ഇൻഡിഗോ 317 കോടി രൂപ ലാഭം നേടിയിരുന്നു.