ഹോണ്ട കാർസിന് 23 ശതമാനം വില്പന വളർച്ച

Posted on: April 4, 2015

Honda-Amaze-Car-big

ന്യൂഡൽഹി : മാർച്ചിൽ ഹോണ്ട കാർസിന് 23.17 ശതമാനം വില്പന വളർച്ച. ആഭ്യന്തരവില്പന 2014 മാർച്ചിലെ 18,426 യൂണിറ്റുകളിൽ നിന്ന് 22,696 യൂണിറ്റുകളായി വർധിച്ചു. കഴിഞ്ഞമാസം 1,642 ബ്രിയോ, 8,128 അമേസ്, 3,049 മൊബീലിയോ, 9,777 സിറ്റി, 100 സിആർവി എന്നിവ ഹോണ്ട വില്പന നടത്തി. കൂടാതെ 691 കാറുകൾ കയറ്റുമതി ചെയ്തു.

2014-15 ധനകാര്യവർഷം ഹോണ്ട 1,89.062 കാറുകൾ വില്പന നടത്തി. മുൻവർഷം 1,34,339 കാറുകളായിരുന്നു വില്പന. കയറ്റുമതി 2013-14 ലെ 5,798 കാറുകളിൽ നിന്ന് 44.92 ശതമാനം വർധിച്ച് 2014-15 ൽ 8,403 കാറുകളായി.