റോണൻ സെന്നും ഫരീദ കമ്പട്ടയും ടാറ്റാസൺസ് ബോർഡിൽ

Posted on: April 2, 2015

Tatasons-Ronen-Sen-Big

മുംബൈ : ഇന്ത്യയുടെ മുൻ യുഎസ് അംബാസഡർ റോണൻ സെന്നിനെയും ഐഎഫ്‌സി മാനേജ്‌മെന്റ് ഗ്രൂപ്പ് മുൻ അംഗമായ ഫരീദ കമ്പട്ടയെയും ടാറ്റാസൺസ് ബോർഡിൽ ഉൾപ്പെടുത്തി. ഇരുവരും ടാറ്റാസൺസിന്റെ സ്വതന്ത്ര ഡയറക്ടർമാരായിരിക്കും.

2004 മുതൽ 2009 വരെ അമേരിക്കയിലെ ഇന്ത്യൻ അംബാസഡറായിരുന്നു റോണൻ സെൻ. 2010 മുതൽ 2012 വരെ ടാറ്റാ മോട്ടോഴ്‌സിന്റെ ഡയറക്ടറായും പ്രവർത്തിച്ചിട്ടുണ്ട്.