29
Monday
April 2024
April 2024
ടിസ്റ്റ് ഇനി ഇൻഫോസിസ് കാമ്പസ് കണക്ട് അഡ്വാൻസ്ഡ് പാർട്ണർ
Posted on: March 31, 2015
കൊച്ചി : ഇൻഫോസിസ് കാമ്പസ് കണക്ട് പദ്ധതിയുടെ അഡ്വാൻസ്ഡ് പാർട്ണറായി കൊച്ചിയിലെ ടോക് എച്ച് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയെ (ടിസ്റ്റ്) തെരഞ്ഞെടുത്തു. കാമ്പസിനുള്ളിൽ നിന്നു ഐടി വിദഗ്ധരെ വളർത്തിയെടുക്കുകയാണ് കാമ്പസ് കണക്ട് പദ്ധതിയുടെ ലക്ഷ്യമെന്ന് ടിസ്റ്റ് പ്രിൻസിപ്പൽ ഡോ. വിൻസെന്റ് എച്ച് വിൽസൺ പറഞ്ഞു.
കാമ്പസ് കണക്ടിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്ക് ഇൻഫോസിസ് മൈസൂർ കാമ്പസിൽ പരിശീലനത്തിന് മുൻഗണന ലഭിക്കും. കഴിഞ്ഞ കാമ്പസ് റിക്രൂട്ട്മെന്റിലൂടെ ടിസ്റ്റിലെ 85 ശതമാനം വിദ്യാർത്ഥികൾക്കും പ്രമുഖ വ്യവസായസ്ഥാപനങ്ങളിൽ ജോലി ലഭിച്ചു. ഈ വർഷം കൂടുതൽ കമ്പനികളെ കാമ്പസ് റിക്രൂട്ട്മെന്റിന് എത്തിക്കുമെന്നും ഡോ. വിൻസെന്റ് കൂട്ടിച്ചേർത്തു.
News in this Section
Trending News