മാക്‌സ് ലൈഫും ലക്ഷ്മിവിലാസ് ബാങ്കും തമ്മിൽ ബാങ്കഷ്വറൻസ് ധാരണ

Posted on: March 30, 2015

Max-Life-Logo-big

ന്യൂഡൽഹി : മാക്‌സ് ലൈഫ് ഇൻഷുറൻസും ലക്ഷ്മിവിലാസ് ബാങ്കും തമ്മിൽ ബാങ്കഷ്വറൻസ് ധാരണയിൽ. ധാരണപ്രകാരം മാക്‌സ് ലൈഫിന്റെ ഇൻഷുറൻസ് ഉത്പന്നങ്ങൾ ലക്ഷ്മിവിലാസ് ബാങ്കിന്റെ 400 ശാഖകളിലൂടെ വിതരണം ചെയ്യും.

കോർപറേറ്റ് ഏജന്റ് എന്ന നിലയിൽ ലക്ഷ്മിവിലാസ് ബാങ്കിന്റെ 25 ലക്ഷം ഇടപാടുകാർക്കും മാക്‌സ് ലൈഫിന്റെ സേവനങ്ങൾ ലഭ്യമാക്കും. മാക്‌സ് ലൈഫിന്റെ മൊത്തം വരുമാനത്തിന്റെ 20 ശതമാനം ദക്ഷിണേന്ത്യയിൽ നിന്നാണ്. ലക്ഷ്മിവിലാസ് ബാങ്കിന്റെ 320 ശാഖകളും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണെന്നുള്ളത് മാക്‌സ് ലൈഫിന് നേട്ടമാകും.