ഹോണ്ട പ്ലാന്റിന്റെ ഉത്പാദനശേഷി വർധിപ്പിക്കും

Posted on: March 27, 2015

Honda-Tapukara-plant-big

ന്യൂഡൽഹി : ഹോണ്ട കാർസ് രാജസ്ഥാൻ പ്ലാന്റിന്റെ ഉത്പാദനശേഷി വർധിപ്പിക്കാൻ 380 കോടി രൂപ മുതൽമുടക്കും. തപുകര പ്ലാന്റലെ ഉത്പാദനം ഇപ്പോഴത്തെ 1,20,000 ൽ നിന്ന് പ്രതിവർഷം 1,80,000 കാറുകളായി ഉയർത്തനാണ് ഹോണ്ട ലക്ഷ്യമിടുന്നത്.

2014 ഫെബ്രുവരിയിലാണ് തപുകര പ്ലാന്റിൽ വാണിജ്യോത്പാദനം ആരംഭിച്ചത്. ഗ്രേറ്റർ നോയിഡയിലെ ആദ്യ പ്ലാന്റിന് 1,20,000 യൂണിറ്റ് ഉത്പാദനശേഷിയുണ്ട്. ഇതോടെ ഹോണ്ടയുടെ മൊത്തം ഉത്പാദനം മൂന്നു ലക്ഷമാകും.