ഗള്‍ഫ് മേഖലയില്‍ വന്‍ നിക്ഷേപത്തിന് ആര്‍പി ഗ്രൂപ്പ്

Posted on: March 16, 2024

കോട്ടയം : മേഖലയില്‍ വമ്പന്‍ പദ്ധതികളുമായി ആര്‍ പി ഗ്രൂപ്പ്. സൗദി, ഖത്തര്‍, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളില്‍ മാത്രം പെട്രോളിയം മേഖലയുമായി ബന്ധപ്പെട്ട് 70000 കോടിയിലധികം രൂപയുടെ പദ്ധതികളാണ് കഴിഞ്ഞദിവസങ്ങളില്‍ കമ്പനി ഒപ്പുവച്ചത്.

ദ്രവീകൃത പ്രകൃതി വാതകം ; പെട്രോകെമിക്കല്‍മേഖല എന്നിവയുമായി ബന്ധപ്പെട്ടതാണ് പ്രധാന പദ്ധതികള്‍. ഇതിലേക്ക് മാത്രമായി 80000 തൊഴില്‍ അവസരങ്ങള്‍ പുതിയതായി സൃഷ്ടിക്കപ്പെടുമെന്ന് കണക്കാക്കുന്നു. 80% തൊഴിലവസരങ്ങളും ഇന്ത്യക്കാര്‍ക്കുനല്‍കാനാണ് ആര്‍പി ഗ്രൂപ്പ് തീരുമാനമെന്ന് ചെയര്‍മാന്‍ ഡോ.ബി രവിപിള്ള പറഞ്ഞു.

ഗള്‍ഫിലെ വിവിധ രാജ്യങ്ങളില്‍ ടൂറിസം ഉള്‍പ്പെടെയുള്ള രംഗങ്ങളില്‍ വന്‍കുതിപ്പാണ് ഉണ്ടാകുന്നത്. ബായില്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് വന്‍ വളര്‍ച്ചയാണുള്ളത്.

TAGS: RP Group |