മോശം കാലവസ്ഥ രക്ഷാപ്രവർത്തനത്തിന് തടസം

Posted on: March 24, 2015

Germanwings-Plane-Big

പാരീസ് : മോശം കാലാവസ്ഥ ദുരന്തഭൂമിയിലേക്ക് രക്ഷാപ്രവർത്തകരെ എത്തിക്കുന്നതിന് തടസം സൃഷ്ടിക്കുന്നതായി ഫ്രാൻസ്. ആൽപ്‌സ് പർവതനിരകളിലെ വിദൂരദേശത്താണ് വിമാനം തകർന്നു വീണത്. 142 യാത്രക്കാരും ആറു വിമാനജോലിക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.

യാത്രക്കാരിൽ ഭൂരിപക്ഷവും ജർമ്മൻ പൗരൻമാരാണ്. എല്ലാവരും മരിച്ചിരിക്കാമെന്ന് ഫ്രഞ്ച് പ്രസിഡന്റിന്റെ കാര്യാലയം വ്യക്തമാക്കി.