മ്യൂണിച്ച് – ഡൽഹി എ 350 വിമാനസർവീസുമായി ലുഫ്താൻസ

Posted on: January 23, 2017

ന്യൂഡൽഹി : ലുഫ്താൻസ ഫെബ്രുവരി 11 മുതൽ മ്യൂണിച്ച് – ഡൽഹി സെക്ടറിൽ എയർബസ് എ-350 വിമാനസർവീസ് ആരംഭിക്കും. അത്യാധുനിക ലോംഗ് ഹൾ എയർക്രാഫ്റ്റായ എ-350 സർവീസ് നടത്തുന്ന ലുഫ്താൻസയുടെ ആദ്യ റൂട്ടാണിത്.

എയർബസ് എ-350 വിമാനത്തിൽ 293 പേർക്ക് സഞ്ചരിക്കാനാകും. 48 ബിസിനസ് ക്ലാസ്, 21 പ്രീമിയം ഇക്‌ണോമി, 224 ഇക്‌ണോമി ക്ലാസ് സീറ്റുകളുമാണുള്ളത്. എ-350 വിമാനത്തിന് സമാനമായ മറ്റ് വിമാനങ്ങളെ അപേക്ഷിച്ച് 25 ശതമാനം കുറവ് ഇന്ധനം മതി.