ഫ്രാൻസിൽ ജർമ്മൻവിംഗ്‌സ് വിമാനം തകർന്ന് 148 പേർ മരിച്ചു

Posted on: March 24, 2015

Germanwings-A-320-bigപാരീസ് : ലുഫ്താൻസയുടെ ബജറ്റ് എയർലൈനായ ജർമ്മൻവിംഗ്‌സിന്റെ എ 320 വിമാനം ആൽപ്‌സ് പർവതനിരകളിൽ തകർന്നുവീണ് 148 പേർ മരിച്ചു. സ്‌പെയിനിലെ ബാർസിലോണയിൽ നിന്നും ജർമ്മനിയിലെ ഡുസൽഡോർഫിലേക്ക് പുറപ്പെട്ട വിമാനമാണ് തെക്കൻ ഫ്രാൻസിൽ തകർന്നു വീണത്. ഫ്രഞ്ച് സമയം രാവിലെ 10.47 നാണ് വിമാനത്തിൽ നിന്നും അടിയന്തര സന്ദേശം ലഭിച്ചത്.