വിസ്താര ഫ്‌ലീറ്റിൽ ഏഴാമത്തെ വിമാനം എത്തി

Posted on: September 23, 2015

Vistara-Airbus-A320-Big

മുംബൈ : വിസ്താര ഫ്‌ലീറ്റിൽ ഏഴാമത്തെ വിമാനം – എയർബസ് എ -320 എത്തി. ബിഒസി ഏവിയേഷനിൽ നിന്നാണ് വിമാനം ലീസിന് എടുത്തിട്ടുള്ളത്. അടുത്ത മൂന്നു മാസത്തിനുള്ളിൽ രണ്ട് വിമാനങ്ങൾ കൂടി ഫ്‌ലീറ്റിൽ എത്തുമെന്ന് വിസ്താര സിഇഒ ഫി ടീക് ഇയോ പറഞ്ഞു.

ഈ വർഷം ജനുവരി 9 നാണ് വിസ്താര സർവീസ് തുടങ്ങിയത്. ഇപ്പോൾ 12 ഡെസ്റ്റിനേഷനുകളിലേക്കായി പ്രതിവാരം 293 ഫ്‌ളൈറ്റുകളാണ് ഓപറേറ്റ് ചെയ്യുന്നത്. ഒക് ടോബറിൽ ഭുവനേശ്വർ, വാരണാസി സർവീസുകൾ ആരംഭിക്കും.