പാരീസ് എയർഷോ 15 ന് ആരംഭിക്കും

Posted on: June 4, 2015

Paris-Airshow-2015-big

ഫ്രാങ്ക്ഫർട്ട് : പാരീസ് എയർഷോ ജൂൺ 15 മുതൽ 21 വരെ ഫ്രാൻസിൽ നടക്കും. ലോകമെമ്പാടുനിന്നുമായി വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട 2,250 സ്ഥാപനങ്ങൾ 51 മത് എയർഷോയിൽ പങ്കെടുക്കും. പുതിയ വിമാനങ്ങൾക്ക് ഓർഡർ നൽകാൻ എയർലൈൻ കമ്പനികൾ എയർഷോ വേദിയാക്കും.

എയർബസിന്റെ 544 സീറ്റുകളുള്ള എ 380 സൂപ്പർജംബോ വിമാനമാകും ഈ വർഷം പാരീസ് എയർഷോയിലെ മുഖ്യ ആകർഷണം. മീഡിയം ഹാൾ വിഭാഗത്തിൽ എ 320 വിമാനങ്ങൾക്കുള്ള ഡിമാൻഡ് തുടരുമെന്നാണ് വിപണിവൃത്തങ്ങളുടെ പ്രതീക്ഷ.