ടാറ്റാ പാസഞ്ചർ വാഹനങ്ങൾക്ക് സൗജന്യ മെഗാ സർവീസ് ക്യാമ്പ്

Posted on: March 19, 2015

Tata-Motors-showroom-big

കൊച്ചി : ടാറ്റാ മോട്ടോഴ്‌സിന്റെ പാസഞ്ചർ കാറുകൾക്കും യൂട്ടിലിറ്റി വാഹനങ്ങൾക്കും സൗജന്യ സർവീസ് ക്യാമ്പ് മാർച്ച് 20 മുതൽ 26 വരെ നടത്തുന്നു. കേരളത്തിലേത് അടക്കമുള്ള ടാറ്റാ മോട്ടോഴ്‌സിന്റെ രാജ്യത്തെ എല്ലാ ഡീലർഷിപ്പുകളിലും അംഗീകൃത സർവീസ് സെന്ററുകളിലുമാണ് ക്യാംപ് നടത്തപ്പെടുക.

സൗജന്യമായി നടത്തുന്ന 51-പോയിന്റ് സർവീസ് ചെക്കപ്പ്, ടോപ്പ് വാഷ് എന്നിവയാണ് ക്യാമ്പിന്റെ പ്രധാന സവിശേഷത. ഒറിജിനൽ സ്‌പെയർ പാർട്ടുകൾക്കും, ഇതര സേവനങ്ങൾക്കും, ആക്‌സസറികൾക്കും, ഓയിൽ, ലൂബ്രിക്കന്റ് എന്നിവയ്ക്കും 10 ശതമാനം ഡിസ്‌കൗണ്ടും ക്യാംപിൽ ലഭിക്കുന്നു.

തെരഞ്ഞടുത്ത ഡീലർഷിപ്പുകളിൽ പഴയ കാർ എക്‌സ്‌ചേഞ്ച് ചെയ്ത് പുതിയ ടാറ്റാ സെസ്റ്റ്, ടാറ്റാ ബോൾട്ട് വാഹനങ്ങൾ വാങ്ങാനുള്ള സൗകര്യവും നൽകുന്നു. ഓൺ ദ സ്‌പോട്ട് ലോൺ അപ്രൂവൽ സൗകര്യവും ഈ കേന്ദ്രങ്ങളിൽ ഏർപ്പെടുത്തിയിട്ടുണ്ട്.

ഉപയോക്താക്കൾക്കായി ടാറ്റാ മോട്ടോഴ്‌സ്മൈ കാർ എന്ന മൊബൈൽ ആപ്പും സജ്ജമാക്കിയിട്ടുണ്ട്. ക്യാമ്പിനെക്കുറിച്ചുള്ള വിവരങ്ങളും ബുക്കിംഗിനുള്ള സൗകര്യങ്ങളും ഈ ആപ്പിൽ ലഭ്യമാണ്. ക്യാമ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾക്ക് http://service.tatamotors.com/ എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.