ഷാർപ് 6,000 ജോലിക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു

Posted on: March 19, 2015

Sharp-TV-big

ന്യൂഡൽഹി : ജപ്പാനിലെ ഷാർപ് കോർപറേഷൻ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തിൽ 6,000 ജോലിക്കാരെ കുറയ്ക്കും. മൊത്തം ജീവനക്കാരുടെ 10 ശതമാനം വരുമിത്. ആദ്യഘട്ടത്തിൽജപ്പാനിൽ 3,000 ജീവനക്കാർക്ക് സ്വയംവിരമിക്കൽ പദ്ധതി (വിആർഎസ്) നടപ്പാക്കും.

ടെലിവിഷൻ, ഹോംഅപ്ലയൻസസ്, കൺസ്യൂമർ ഡ്യൂറബിൾസ് തുടങ്ങിയവയാണ് ഷാർപ് ശ്രേണിയിലുള്ളത്. ഷാർപ് മെക്‌സിക്കോയിലെ ടിവി ഫാക്ടറി അടച്ചുപൂട്ടാനും നോർത്ത് അമേരിക്കയിലെ ടെലിവിഷൻ ബിസിനസ് അവസാനിപ്പിക്കാനും ഒരുങ്ങുകയാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.

നഷ്ടം നികത്തുന്നതിന്റെ ഭാഗമായി 1.7 ബില്യൺ ഡോളറിന്റെ പുനസംഘന പദ്ധതി നടപ്പാക്കാൻ ഒരുങ്ങുകയാണ് കമ്പനി. 1989 മുതൽ ഇന്ത്യയിൽ പ്രവർത്തനമാരംഭിച്ച ഷാർപ് ഇവിടെ എത്ര ജീവനക്കാരെ കുറയ്ക്കുമെന്ന് പ്രഖ്യാപിച്ചിട്ടില്ല.