എച്ച് എസ് ബി സി 50,000 ജീവനക്കാരെ കുറയ്ക്കുന്നു

Posted on: June 9, 2015

HSBC-London-branch-Big

ഹോങ്കോംഗ് : യൂറോപ്പിലെ ഏറ്റവും വലിയ ബാങ്കായ എച്ച് എസ് ബി സി 50,000 ജീവനക്കാരെ കുറയ്ക്കാൻ ഒരുങ്ങുന്നു. ഇൻവെസ്റ്റ്‌മെന്റ് ബാങ്കിംഗ് വിഭാഗം നിർത്തലാക്കാനും എച്ച് എസ് ബി സി ക്ക് പദ്ധതിയുണ്ട്. 290 ബില്യൺ ഡോളറിന്റെ ആസ്തികളിൽ മേലുള്ള ബാധ്യതകൾ കുറയ്ക്കുന്നതിന്റെ ഭാഗമാണ് ഈ നടപടികളെന്ന് ചീഫ് എക്‌സിക്യൂട്ടീവ് സ്റ്റുവർട്ട് ഗള്ളിവർ ഹോങ്കോംഗ് സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിനെ അറിയിച്ചു.

ബ്രസീൽ, ടർക്കി എന്നിവിടങ്ങളിൽ നിന്ന് 25,000 സെയിൽസ് സ്റ്റാഫിനെയും 22000-25000 പേരെ ഐടി-ബാക്ക് ഓഫീസ് വിഭാഗത്തിൽ നിന്നും കുറയ്ക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ചിലൊന്ന് ജീവനക്കാരെ കുറയ്ക്കാനുള്ള നീക്കം ലാഭകരമല്ലാത്ത ബ്രാഞ്ചുകൾ അടച്ചുപൂട്ടാനും ഇടയാക്കും. 2014 അവസാനം 2,58,000 ജീവനക്കാരാണ് എച്ച് എസ് ബി സി യിലുണ്ടായിരുന്നത്. 2017 ഓടെ ജീവനക്കാരുടെ എണ്ണം 208,000 മായി കുറയും.