ബ്ലാക്ക്‌ബെറി ജീവനക്കാരെ കുറയ്ക്കുന്നു

Posted on: May 24, 2015

BlackBerry-Passport-big

ന്യൂഡൽഹി : കനേഡിയൻ സ്മാർട്ട്‌ഫോൺ ബ്ലാക്ക്‌ബെറി ആഗോളതലത്തിൽ വീണ്ടും ജീവനക്കാരെ കുറയ്ക്കുന്നു. നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി മൊത്തം ജീവനക്കാരുടെ 30 ശതമാനം പേരെ (5,000) കുറയ്ക്കുമെന്ന് 2012 ൽ ബ്ലാക്ക്‌ബെറി പ്രഖ്യാപിച്ചിരുന്നു. ജീവനക്കാരുടെ എണ്ണം 7,000 ആയി കുറയ്ക്കുമെന്ന് 2013 സെപ്റ്റംബറിലും വ്യക്തമാക്കിയിരുന്നു. 2015 ഫെബ്രുവരി 28 ലെ 6,225 ജീവനക്കാരാണ് ബ്ലാക്ക്‌ബെറിയിലുണ്ടായിരുന്നത്.

2013 ൽ മുംബൈയിലും ഗുർഗാവിലും എന്റർപ്രൈസ് സൊല്യുഷൻ സെന്ററുകൾ തുറന്നിരുന്നു. എന്നാൽ ഇന്ത്യയിൽ ജീവനക്കാരെ കുറയ്ക്കുമോയെന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല.