ടെസ്‌കോ 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു

Posted on: February 16, 2015

Tesco-mart-big

ലണ്ടൻ : ബ്രിട്ടീഷ് സൂപ്പർമാർക്കറ്റ് ഭീമനായ ടെസ്‌കോ 43 സ്‌റ്റോറുകൾ അടച്ചുപൂട്ടുന്നതിന്റെ ഭാഗമായി 10,000 ജീവനക്കാരെ പിരിച്ചുവിടാൻ ഒരുങ്ങുന്നു. ലാഭം അടിക്കടി കുറയുന്ന പശ്ചാത്തലത്തിലാണ് വൻതോതിലുള്ള പിരിച്ചുവിടലിലേക്ക് ടെസ്‌കോ നീങ്ങുന്നത്. 3,10,000 പേരാണ് ടെസ്‌കോയിൽ ജോലിനോക്കുന്നത്.

ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് സർവീസ്, ടിവി സ്ട്രീമിംഗ് സർവീസ്, ഡാറ്റ അനലറ്റിക് ബിസിനസ് എന്നിവ കൈയൊഴിയാനും ടെസ്‌കോ തീരുമാനിച്ചിട്ടുണ്ട്. ഹെഡ്ഓഫീസിൽ മാത്രം 30 ശതമാനം ചെലവുചുരുക്കലാണ് ലക്ഷ്യമിടുന്നത്.