ബാർക്ലെയ്‌സ് 30,000 ജീവനക്കാരെ കുറയ്ക്കും

Posted on: July 20, 2015

Barclays-Bank-Big

ന്യൂഡൽഹി : ബാർക്ലെയ്‌സ് പിഎൽസി രണ്ടു വർഷത്തിനുള്ളിൽ 30,000 ജീവനക്കാരെ കുറയ്ക്കും. 2017 ഓടെ ജീവനക്കാരുടെ എണ്ണം ഒരു ലക്ഷത്തിൽ താഴെയാക്കുകയാണ് ബാർക്ലെയ്‌സ് ബാങ്കിന്റെ ലക്ഷ്യം.

ബാങ്കിന്റെ മധ്യനിര, ബാക്ക്ഓഫീസ് ജീവനക്കാരുടെ എണ്ണത്തിൽ കുറവുവരുത്താനാണ് ബാർക്ലെയ്‌സ് ഒരുങ്ങുന്നത്. ഇതു വഴി വൻതുക ലാഭിക്കാനാകുമെന്നാണ് ബാർക്ലെയ്‌സ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ.