എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ ബോയിംഗ് 737-8 വിമാനങ്ങളില്‍ വിസ്ത വിഐപി ക്ലാസ്

Posted on: December 6, 2023

കൊച്ചി : എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ പുതിയ ബോയിംഗ് 737-8 വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന റൂട്ടുകളില്‍ വിശാലമായ സീറ്റുകളും കൂടുതല്‍ ലെഗ്‌റൂമും ഉള്‍പ്പെടെയുള്ള അധിക സൗകര്യങ്ങള്‍ നല്‍കുന്ന വിസ്ത വിഐപി ക്ലാസ് അവതരിപ്പിച്ചു.

അതിഥികളുടെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്ന നിരവധി സവിശേഷതകളാണ് വിസ്ത വിഐപി ക്ലാസിലുള്ളത്. വിസ്ത വിഐപി ക്ലാസില്‍ ബുക്ക് ചെയ്യുന്ന അതിഥികള്‍ക്ക് അധിക ലെഗ് റൂം, വിശാലമായ സീറ്റുകള്‍ എന്നിവയ്ക്കു പുറമേ അന്താരാഷ്ട്ര വിമാനങ്ങളില്‍ 40 കിലോയും ആഭ്യന്തര വിമാനങ്ങളില്‍ 25 കിലോയും ബാഗേജ് അലവന്‍സ്, രുചികരമായ ഗൊര്‍മേര്‍ ഹോട്ട് ഭക്ഷണം, എക്‌സ്പ്രസ് എഹെഡ് മുന്‍ഗണനാ സേവനങ്ങളുടെ സൗകര്യം എന്നിവയും പാക്കേജിന്റെ ഭാഗമായി ലഭിക്കും.

എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ മൊബൈല്‍ ആപ്പിലും airindiaexpress.com എന്ന വെബ്‌സൈറ്റിലും മറ്റ് പ്രധാന ബുക്കിംഗ് ചാനലുകളിലും വിസ്റ്റ വിഐപി ക്ലാസ് ഇപ്പോള്‍ ബുക്കിംഗിനായി ലഭ്യമാണ്. കൂടാതെ, മറ്റ് ക്ലാസുകളില്‍ ബുക്ക് ചെയ്യുന്ന അതിഥികള്‍ക്ക് കോള്‍ സെന്റര്‍ വഴിയോ വിമാനത്താവളത്തില്‍ നിന്നോ അല്ലെങ്കില്‍ അപ്‌ഗ്രേഡ് ഫീ നല്‍കി വിമാനത്തില്‍ കയറിയതിന് ശേഷമോ വിസ്ത വിഐപി സീറ്റുകളിലേക്ക് മാറുന്നതിനുള്ള സൗകര്യമുണ്ട്.

29 ബോയിംഗ് 737, 28 എയര്‍ബസ് എ320 എന്നിവയുള്‍പ്പെടെ 57 വിമാനങ്ങളുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് 30 ആഭ്യന്തര, 14 അന്താരാഷ്ട്ര ലക്ഷ്യ സ്ഥാനങ്ങളിലേക്കായി പ്രതിദിനം 300 ലധികം വിമാനസര്‍വീസുകള്‍ നടത്തുന്നുണ്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് അടുത്തിടെ നവീകരിച്ച ബ്രാന്‍ഡ് ഐഡന്റിറ്റി അനാവരണം ചെയ്തിരുന്നു. വൈവിധ്യമാര്‍ന്ന ഗൊര്‍മേര്‍ ഭക്ഷണം, സുഖപ്രദമായ ഇരിപ്പിടങ്ങള്‍, എയര്‍ഫ്‌ലിക്‌സ് ഇന്‍-ഫ്‌ലൈറ്റ് എക്‌സ്പീരിയന്‍സ് ഹബ്, എക്‌സ്‌ക്ലൂസീവ് ലോയല്‍റ്റി ആനുകൂല്യങ്ങള്‍ എന്നിവ എയര്‍ലൈന്‍ വാഗ്ദാനം ചെയ്യുന്നു.