14
Tuesday
May 2024
May 2024
ജെറ്റ് എയർവേസ് ചരക്ക്ഗതാഗത രംഗത്തേക്ക്
Posted on: March 17, 2015
മുംബൈ : ജെറ്റ് എയർവേസ് അടുത്തമാസം മുതൽ പൂർണതോതിലുള്ള കാർഗോ സർവീസ് തുടങ്ങും. ഇത്തിഹാദിൽ നിന്നും ലീസിന് എടുത്ത എ 330 വിമാനം ഉപയോഗിച്ചാണ് സർവീസ് ആരംഭിക്കുന്നത്. ന്യൂഡൽഹി കേന്ദ്രമാക്കി ബംഗലുരു, ഹോങ്കോംഗ്, ഹാനോയ്, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കാണ് ആദ്യഘട്ടത്തിൽ കാർഗോ സർവീസ്.
ഇടപാടുകാരുടെ ആവശ്യങ്ങൾക്കനുസരിച്ച് വൈവിധ്യമാർന്ന സേവനങ്ങളാണ് ജെറ്റ് എയർവേസ് കാർഗോ അവതരിപ്പിക്കുന്നതെന്നും ജെറ്റ് എയർവേസ് കാർഗോ സിഇഒ ക്രാമർ ബാൾ പറഞ്ഞു. ആഗോളതലത്തിൽ അതിവേഗം വളരുന്ന രണ്ടാമത്തെ കാർഗോ വിപണിയാണ് ഇന്ത്യയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
News in this Section