ആന്ധ്രാബാങ്ക് കാക്കനാട് ബ്രാഞ്ച് തുറന്നു

Posted on: March 8, 2015

Andhra-Bank-Kakkanad-branch

കൊച്ചി : ആന്ധ്രാ ബാങ്ക് കൊച്ചി സോണിന്റെ പരിധിയിൽ കാക്കനാട് വിഎസ്എൻഎൽ റോഡിൽ ചക്കോലത്ത് ബിൽഡിംഗിൽ പുതിയ ബ്രാഞ്ച് തുറന്നു. കൊച്ചി സോണൽ മാനേജർ പി. മസിലാമണി ഉദ്ഘാടനം നിർവഹിച്ചു. ബ്രാഞ്ച് മാനേജർ മിനി എൻ. എം, ബാങ്ക് ജീവനക്കാർ, ഇടപാടുകാർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.