ലുലുമാൾ രണ്ടാംവാർഷികം 15 വരെ ബിഗ് ഡിസ്‌ക്കൗണ്ട് സെയിൽ

Posted on: March 5, 2015

Lulu-Mall-Offer-Train-big

കൊച്ചി : ഇടപ്പള്ളി ലുലുമാളിലെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് ലുലു ഹൈപ്പർമാർക്കറ്റ്, ലുലു ഫാഷൻ സ്റ്റോർ, ലുലു കണക്ട് എന്നിവിടങ്ങളിൽ മാർച്ച് 15 വരെ വൻ വിലക്കിഴിവ്. തെരഞ്ഞെടുക്കപ്പെട്ട ഉത്പന്നങ്ങൾക്ക് 50 ശതമാനം വരെയാണ് വിലക്കുറവ്. ലുലു ഹൈപ്പർമാർക്കറ്റിൽ ബിഗ് ഡിസ്‌ക്കൗണ്ട് സെയിലിനോടനുബന്ധിച്ച് തെരഞ്ഞെടുത്ത ഉത്പന്നങ്ങൾക്ക് ഒന്നെടുത്താൽ ഒന്ന് ഫ്രീയായും ബണ്ടിൽ ഓഫറുകളുമുണ്ട്. ലുലു ഫാഷൻ സ്റ്റോറിൽ വസ്ത്രങ്ങൾക്ക് 50 ശതമാനം വരെയാണ് ഡിസ്‌ക്കൗണ്ട്.

ലുലു കണക്ടിൽ ആപ്പിൾ ഐഫോണുകൾക്ക് സ്‌പെഷ്യൽ സ്‌കീമുകളും ലീഡിംഗ് ബ്രാൻഡുകളുടെ സ്മാർട്ട്‌ഫോണുകൾക്ക് 50 ശതമാനം വരെയുള്ള കിഴിവും പുറമെ ആപ്പിൾ, എച്ച്പി, ലെനോവ, ഡെൽ, തോഷിബ, എയ്‌സർ, അസൂസ് തുടങ്ങി ബ്രാൻഡഡ് ലാപ്‌ടോപ്പുകൾക്ക് ബേസ് മോഡൽ മുതൽ ഹൈ എൻഡ് വരെ വമ്പിച്ച ഓഫറുകളിൽ ലഭ്യമാണ്. ആപ്പിൾ, സാംസംഗ്, എച്ച്പി, ഡെൽ, ഐബോൾ, മൈക്രോ തുടങ്ങിയ ബ്രാൻഡുകളുടെ ടാബുകളും ആമസോൺ കിൻഡലിന്റെ എല്ലാ മോഡലുകളും ലുലു കണക്ടിൽ ലഭ്യമാണ്.

ലീഡിംഗ് ബ്രാൻഡുകളുടെ എയർകണ്ടീഷണറുകളുടെ വൻ കളക്ഷനോടൊപ്പം മികച്ച സ്റ്റാർ റേറ്റിംഗുള്ള എയർകണ്ടീഷണറുകൾ വിലക്കുറവിലും മാസതവണ വ്യവസ്ഥയിലും തെരഞ്ഞെടുക്കപ്പെട്ട എയർകണ്ടീഷണറുകൾ 40 ശതമാനം വരെ വിലക്കഴിവിലും, 1000 രൂപ ഡൗൺപേമെന്റ് വ്യവസ്ഥയിലും സ്വന്തമാക്കാം.

ലീഡിംഗ് ബ്രാൻഡുകളുടെ ഫ്രണ്ട് ലോഡിംഗ് വാഷിംഗ് മെഷീനുകൾക്ക് 10,000 രൂപ വരെയും മിക്‌സികൾ, ഗ്യാസ് സ്റ്റൗവുകൾ തുടങ്ങി വീട്ടുപകരണങ്ങൾക്ക് 50 ശതമാനം വരെയും വിലക്കിഴിവ്. തെരഞ്ഞെടുക്കപ്പെട്ട ടിവി മോഡലുകൾക്ക് 50 ശതമാനം വരെയാണ് ഡിസ്‌ക്കൗണ്ട്. ഹോം തീയേറ്ററുകൾ, ടിവി സ്റ്റാൻഡുകൾ എന്നിവയ്ക്ക് 40 ശതമാനവും ഹെഡ്‌ഫോൺസിന് 50 ശതമാനവും ലീഡിംഗ് ബ്രാൻഡഡ് ക്യാമറകൾക്കും ഇലക്ട്രോണിക് ഹെൽത്ത് പ്രോഡക്ടസിനും 60 ശതമാനം വരെയും വിലക്കിഴിവ് ഒരുക്കിയിട്ടുണ്ട്. ഉത്പന്നങ്ങൾക്ക് എക്സ്റ്റന്റഡ് വാറന്റി, മാസതവണ വ്യവസ്ഥകൾ, ബജാജ് ഫിനാൻസ് എന്നീ സൗകര്യങ്ങളും ലഭ്യമാണ്.