പാലെറ്റ് എന്ന പുതിയ ബ്രാന്‍ഡില്‍ ആഡംബര ഹോട്ടല്‍ സേവന രംഗത്തേക്ക് ഓയോ

Posted on: July 21, 2023

മുംബൈ : താങ്ങാവുന്ന വിലയില്‍ ചെറുന ഗരങ്ങളിലുള്‍പ്പെടെ താമസ സൗകര്യമൊരുക്കുന്ന ഹോസ്പിറ്റാലിറ്റി ടെക് പ്ലാറ്റ്‌ഫോമായ ഒയോ ആഡംബര ഹോട്ടല്‍ സേവന രംഗത്തേക്കും. പാലെറ്റ് എന്ന പുതിയ ബാന്‍ഡിലാണ് പ്രീമിയം ഹോട്ടലുകളും റിസോര്‍ട്ടുകളുമൊരുക്കുന്നത്.

സാമ്പത്തിക വര്‍ഷത്തിന്റെ ഈ പാദത്തില്‍ തന്നെ 40 പ്രീമിയം ഹോട്ടലുകള്‍ ആരംഭിക്കുകയാണു ലക്ഷ്യം. ആദ്യഘട്ടമായി ജയ്പുര്‍, ഹൈദരാബാദ്, മുംബൈ, ചെന്നൈ, ബെംഗളൂരു തുടങ്ങിയ നഗരങ്ങളിലായി 10 പാലെറ്റ് റിസോര്‍ട്ടുകള്‍ തുടങ്ങി. രണ്ടാം ഘട്ടത്തില്‍ കൊച്ചിയിലും സര്‍വീസ് തുടങ്ങും.

ഡല്‍ഹി,കൊല്‍ക്കത്ത, അമൃത്സര്‍, ഷിംല, ഗോവ, പുണെ, മസൂറി തുടങ്ങിയ നഗരങ്ങളിലും രണ്ടാം ഘട്ടത്തില്‍ പ്രീമിയം സര്‍വീസ് ആരംഭിക്കും. ഈ വര്‍ഷം അവസാനത്തോടെ 1800 ഹോട്ടലുകള്‍ പ്രീമിയം വിഭാഗത്തില്‍ ഉള്‍പ്പെടുത്താനാണ് പദ്ധതി. ടൗണ്‍ ഹൗസ് ഓക്ക്, ഒയോ ടൗണ്‍ഹൗസ്, കലക്ഷന്‍ ഒ, ക്യാപ്പിറ്റല്‍ ഒ എന്നീ ബ്രാന്‍ഡുകള്‍ നിലവില്‍ ഒയോയ്ക്കു കീഴിലുണ്ട്.

TAGS: Oyo Hotels |