ടാറ്റാ ബിൽഡിംഗ് ഇന്ത്യ വിജയികൾക്ക് സ്വീകരണം നൽകി

Posted on: March 5, 2015

Tata-Building-India-big

കൊച്ചി : ടാറ്റാ ഗ്രൂപ്പ് സംഘടിപ്പിച്ച ബിൽഡിംഗ് ഇന്ത്യ സ്‌കൂൾ തല ഉപന്യാസ മത്സരത്തിലെ കേരളത്തിൽ നിന്നുള്ള വിജയികൾക്ക് കമ്പനി സ്വീകരണം നൽകി. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരങ്ങളിൽ നടന്ന മത്സരങ്ങളിലെ വിജയികളെല്ലാം എറണാകുളത്ത് ഐഎംഎ ഹാളിൽ നടന്ന സ്വീകരണ ചടങ്ങിൽ ഒത്തു ചേർന്നു. പ്രഫ: എം.കെ. സാനു മാസ്റ്റർ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.

രാജ്യത്തെ 200 ലധികം നഗരങ്ങളിൽ നിന്നായി 7000 സ്‌കൂളുകൾ പങ്കെടുക്കുന്ന, 12 ഭാഷകളിൽ നടത്തപ്പെടുന്ന, മൂന്നു ദശലക്ഷം കുട്ടികൾ പങ്കെടുക്കുന്ന ഇന്ത്യയിലെ ഏറ്റവും വലിയ ഉപന്യാസമത്സരമാണ് ടാറ്റാ ബിൽഡിംഗ് ഇന്ത്യ. കേരളത്തിലെ വിവിധ സ്‌കൂളുകളിൽ നിന്നായി ഒന്നരലക്ഷത്തോളം കുട്ടികളാണ് ഇത്തവണ ടാറ്റാ ബിൽഡിംഗ് ഇന്ത്യ മത്സരത്തിൽ പങ്കെടുത്തത്.